Sunday, June 8, 2008

ഈന്തു്

തൃശ്ശൂരിൻറെ വടക്കു് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഈന്തു് എന്നറിയപ്പെടുന്ന ഒരു ചെറിയ ഇനം മരത്തിനെ പറ്റി അറിയുന്നവർ ഇതിൽ ആരെങ്കിലുമുണ്ടോ? ചെറിയ ഒറ്റത്തടി മരത്തിൽ നീളം കൂടിയ തണ്ടിൽ നീളം കൂടി, വീതി കുറഞ്ഞ ഇലകളോടു് കൂടിയതാണിത്. പണ്ടൊക്കെ വിവാഹപന്തലിൻറേയും മറ്റു് ആഘോഷപന്തലുകളുടേയും കമാനങ്ങളിൽ ഇതിൻറെ ഇലകൾ വെച്ചു് അലങ്കരിക്കുമായിരുന്നു. ഇതിൻറെ കായ്, ഈത്തപ്പഴം പോലുള്ള ചെറിയ കായ്കൾ കൂടിച്ചേർന്നു് ഏകദേശം ചക്കയോടു് സാമ്യമുള്ളതാണ്. നാട്ടിലിപ്പോൾ എവിടേയും കാണാനില്ല, കഴിഞ്ഞ ഒരു പത്തുപതിനഞ്ചു് വർഷത്തിനകം ഇതു് ഏറെക്കുറെ നാമാവശേഷമായിട്ടുണ്ടാകുമെന്നു് കരുതുന്നു.

12 comments:

 1. ഇപ്പോഴും കോഴിക്കോട് ഇതു വാങ്ങാന്‍ കിട്ടും. മുറിച്ചു ഉണക്കിയത്.

  ReplyDelete
 2. ഇതു കോഴിക്കോടിനടുത്ത്‌ എന്‍റെ ഗ്രാമത്തില്‍ 4 കൊല്ലം മുന്പുവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. നാട്ടില്‍ പോയിട്ടു നാലു കൊല്ലമായി :)

  ഈന്തുംകായ ഉണക്കിപ്പൊടിച്ച്‌ ഉണ്ടാക്കുന്ന വിഭവമാണ്‌ ഈന്തും പിടി. വളരെ സ്വാദിഷ്ടമാണത്‌. പൊടി കുഴച്ചെടുത്ത്‌ കയ്യില്‍ വച്ച്‌ അമര്‍ത്തി ഓരോ പിടികളാക്കി ആവിയില്‍ വേവിച്ചെടുക്കും. എന്നിട്ട്‌ ബീഫ്‌ കറിയിലോ ചിക്കന്‍ കറിയിലോ ഇടും. ഒരു പെരുന്നാള്‍ സ്പെഷല്‍ ഐറ്റം ആയിരുന്നു പണ്ടൊക്കെ.

  കണ്ടാല്‍ ഒരു മിനിയേച്ചര്‍ പന പോലിരിക്കും. ഒറ്റത്തടിയാണെന്നാണു വെയ്പ്പെങ്കിലും പലയിടത്തും ഒത്തി തലകളുള്ളത്‌ കണ്ടിട്ടുണ്ട്‌.

  കൈപ്പള്ളി പറഞ്ഞപോലെ പണ്ട്‌ സ്കൂളുകളിലെ പരിപാടികള്‍ക്കും മറ്റും ആഘോഷമായി ഈന്തും പട്ട വെട്ടാന്‍ പോകാറുണ്ടായിരുന്നു. പ്രധാന അലങ്കാര വസ്തുവായിരുന്നു അത്‌.

  എവിടെയെങ്കിലും ഇപ്പഴും ഉണ്ടാവണം. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ നാട്ടില്‍ വിളിക്കുമ്പോള്‍ ചോദിച്ചു വെയ്ക്കാം.

  ReplyDelete
 3. ഇന്തൂങ്കൂട്ടം എന്നൊരു പ്രയോഗം തന്നെ തൃശ്ശൂര്‍ക്കാര്‍ക്കിടയിലുണ്ട്.. വിലയില്ലാത്തതെന്ന അര്‍ത്ഥത്തിലാണ്. ഈന്തിന്റെ കായ് ഉണക്കൊപ്പൊടിച്ച് പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഈന്തിന്റെ ഇലകളില്‍ മുള്ളുണ്ട്. നാമാവശേഷമായിട്ടൊന്നുമില്ല. നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴും ഇഷ്ടമ്പോലെ ഇതുണ്ട്. മിക്കവാ‍റും കുളങ്ങളുടെ കരയിലായിരിക്കും.

  ReplyDelete
 4. I think Karim mash - Sabi can give details. Because once Sabi wrote about this in her blog.

  ReplyDelete
 5. http://ayurvedicmedicinalplants.com/plants/242.html  The dark green pinnate leaves grow to 8 ft (2.4 m) in length with narrow 12 in (30.5 cm) leaflets that curve gracefully downward. New leaves are light green and contrast dramatically with the older foliage. This species is dieocious, with male and female reproductive parts on separate plants. In late winter the male and female "cones" emerge from the centers of the plants. Pollen from the male cones fertilizes the female cones. A colorful show results later in the season when female plants produce large orange seeds in a conelike structure located in the center of the rosette of leaves.

  അചിന്ത്യ അയച്ചു തന്ന വിവരങ്ങളാണിവ
  പടം ചേര്‍ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടു്

  ReplyDelete
 6. ഇതെന്‍റെ വീട്ടില്‍ ഇപ്പൊഴും ഉണ്ടു. ഒറ്റപ്പാലത്തിനടുത്ത്, വാണിയംകുളത്ത്...

  ReplyDelete
 7. ഉണ്ടേ......... പക്ഷേ ഈന്ത് പറിച്ച്, ഒണക്കി പൊടിയാക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള പണിയാ...

  ReplyDelete
 8. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളില്‍ ഇപ്പോഴും ഈന്ത് ഉണ്ട്

  ReplyDelete
 9. എറണാകുളം ജില്ലയില്‍ പല ഭാഗങ്ങളിലുമുണ്ട്‌. എറണാകുളത്ത്‌ താജ്‌ റസിഡന്‍സിയുടെ മുന്നിലെ ഗാര്‍ഡനില്‍ വലുത്‌ ഒരെണ്ണം എവിടെനിന്നോ പറിച്ചുകൊണ്ടുവന്ന് നട്ടിട്ടുണ്ട്‌.

  ReplyDelete
 10. ഈന്തപ്പനയോല കൊണ്ട്‌ വിവാഹപന്തല്‍ ഞങ്ങളുടെ നാട്ടിലും അലങ്കരിച്ചിരുന്നു. (ത്യശൂര്‍ ജില്ലയില്‍ പലയിടത്തും ഈന്തപ്പന ഉണ്ടായിരുന്നു ) കടങ്ങോട്‌ / നെല്ലിക്കുന്ന് ഭാഗങ്ങളില്‍ ഏറെയുണ്ടായിരുന്നു. അവിടെനിന്നാണു വെള്ളറക്കാട്‌ ഭാഗത്തുള്ളവര്‍ ഓല വെട്ടിക്കൊണ്ട്‌ വന്നിരുന്നത്‌

  നല്ല ഒരു കണ്‍ കുളിര്‍പ്പിക്കുന്ന കാഴ്ചയായിരുന്നു.

  ഇപ്പോള്‍ കല്ല്യാണ മണ്ഡപങ്ങള്‍ അധികരിച്ചതോടെ ആ വക പരിപാടികള്‍ ഇല്ലാതായി..

  ഈന്ത്‌ ഗവേഷണം.. നടക്കട്ടെ

  ReplyDelete
 11. http://bp3.blogger.com/_GVGkTBNf76E/Rkmf51UdJUI/AAAAAAAAAAw/bcOnDm26XIk/s1600-h/enth1.jpg
  ഈന്തുംകായ ഇതെന്‍റെ വീട്ടില്‍ ഇപ്പൊഴും ഉണ്ടു

  ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ദയവായി ഇവിടെ രേഖപ്പെടുത്തുക.
(smiley മാത്രമുള്ള comment അനുവദിക്കുന്നതല്ല)