Thursday, June 26, 2008

ചില മാറ്റങ്ങൾ

സുഹൃത്തുക്കളെ നിങ്ങളുടെ പലരുടേയും അഭിപ്രായം അനുസരിച്ചു് പദമുദ്രയിൽ ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടു്. 1) ഇന്നത്തെ പദം. 2) ആഴ്ചതോറും മാറിക്കൊണ്ടിരിക്കുന്ന (മുകളിൽ കാണുന്ന) മുഖചിത്രം. 3) സന്ദർശകർ അനവേഷിക്കുന്ന പദങ്ങളുടെ പട്ടിക. ചില browser കളിൽ cache അധികം ഉള്ളതിനാൽ പുതിയ stylesheetഉകളും മറ്റു ചിത്രങ്ങളും കാണാൻ Firefoxൽ shift+reload അമർത്തുക. IEയിൽ CTRL+F5 അമർത്തുക. പുതിയ layoutനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ദയവായി അറിയുക്കുക.

Monday, June 16, 2008

Delete Option

അർത്ഥങ്ങളില്ലാത്ത പദങ്ങൾ ഡിലീറ്റു് ചെയ്യാൻ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു നേരത്തെ. ഇപ്പൊ അതു അവൈലബിൾ അല്ലല്ലോ.. ? ആഖ്യാതം എന്ന പദം ഒന്നു ഡിലീറ്റു് ചെയ്യുമൊ..

Thursday, June 12, 2008

പദമുദ്ര പുതിയ സവിശേഷതകൾ

സുഹൃത്തുക്കളെ

പദമുദ്ര ഇപ്പോൾ ഒരുവിധം പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ പ്രവർത്തിച്ച് തുടങ്ങി. 2000 അർത്ഥങ്ങളും, എഴുതുന്ന 25 അംഗങ്ങളും ഇപ്പോൾ നിലവിലുണ്ട്.

ഇന്നു് ചില പുതിയ സവിശേഷതൾ കുടി ചേർത്തിട്ടുണ്ട്.

1) ചർച്ചകൾ എല്ലാം ഒരുമിച്ചു് കാണാം
2) അംഗളുടെ ചിത്രങ്ങൾ ഉള്ള profile
3) പ്രദർശന്ത്തിന്റെ വേഗത കൂട്ടി.

പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.

Sunday, June 8, 2008

ഈന്തു്

തൃശ്ശൂരിൻറെ വടക്കു് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഈന്തു് എന്നറിയപ്പെടുന്ന ഒരു ചെറിയ ഇനം മരത്തിനെ പറ്റി അറിയുന്നവർ ഇതിൽ ആരെങ്കിലുമുണ്ടോ? ചെറിയ ഒറ്റത്തടി മരത്തിൽ നീളം കൂടിയ തണ്ടിൽ നീളം കൂടി, വീതി കുറഞ്ഞ ഇലകളോടു് കൂടിയതാണിത്. പണ്ടൊക്കെ വിവാഹപന്തലിൻറേയും മറ്റു് ആഘോഷപന്തലുകളുടേയും കമാനങ്ങളിൽ ഇതിൻറെ ഇലകൾ വെച്ചു് അലങ്കരിക്കുമായിരുന്നു. ഇതിൻറെ കായ്, ഈത്തപ്പഴം പോലുള്ള ചെറിയ കായ്കൾ കൂടിച്ചേർന്നു് ഏകദേശം ചക്കയോടു് സാമ്യമുള്ളതാണ്. നാട്ടിലിപ്പോൾ എവിടേയും കാണാനില്ല, കഴിഞ്ഞ ഒരു പത്തുപതിനഞ്ചു് വർഷത്തിനകം ഇതു് ഏറെക്കുറെ നാമാവശേഷമായിട്ടുണ്ടാകുമെന്നു് കരുതുന്നു.

Saturday, June 7, 2008

പദങ്ങളുടെ തിരുത്തു്

ഒരാൾ എന്റർ ചെയ്തിരിക്കുന്ന പദം തിരുത്തുന്നതിൽ ബുദ്ധിമുട്ടു് / അറിവില്ലായ്മ നേരിടുന്നു. ഉദാ : അഗ്നിഗർഭ(2) എന്ന പദം കാണുക. എന്റർ ചെയ്തിരിക്കുന്നതു് അചിന്ത്യ. അർത്ഥവിഭാഗത്തിൽ 1,2 എന്നു് സെലക്റ്റു് ചെയ്യുന്നതിനു പകരം പദത്തിൽ (2) എന്നു എഴുതിയിരിക്കുന്നു. അതു തിരുത്താൻ കഴിയുന്നില്ല.

Thursday, June 5, 2008

തിരുത്തലുകാർ

പ്രിയരേ,
കൂടുതൽ കൃത്യതയ്ക്കു വേണ്ടി എഡിറ്റർമാർക്കു് അവരവരെഴുതിച്ചേർത്തതിനെ അപ്രൂവു് ചെയ്യാൻ സാധിക്കുകയില്ല എന്നു സംവിധാനം ചെയ്തിരിക്കുന്നു. ഒരാൾകൂടികണ്ട ശേഷമാവുമ്പോൾ എന്തെങ്കിലും ചെറിയ പിഴവുകൾ തിരുത്താനൊരവസരമാകുമെന്നാണു വിശ്വാസം. സഹകരിക്കുമല്ലോ.

ഉമേഷു് രാജേഷു് എന്നിവർ മുഴുവൻ സമയ എഡിറ്റർമാരായി മാറി സഹകരിക്കണമെന്നും താല്പര്യപ്പെടുന്നു ;)

സസ്നേഹം
സജിത്.

Wednesday, June 4, 2008

എതിർപദവും മറ്റു ചില കാര്യങ്ങളും

കൂട്ടരേ
വിപരീത പദവും എതിർലിംഗവും കൊടുക്കുവാനുള്ള സൌകര്യം ചെയ്തിരിക്കുന്നതു് കണ്ടു കാണുമല്ലോ. എതിർ ലിംഗപദം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ഏതു പദത്തിനാണോ ( അർത്ഥത്തിനാണോ) എതിർലിംഗം കൊടുക്കുന്നതു് അതിന്റെ ലിംഗം വ്യക്തമാക്കിയിരിക്കണമെന്നതാണു്.

അഥവാ, സ്ത്രീ എന്ന പദത്തിനുള്ള എതിർലിംഗം പുരുഷൻ എന്നു കൊടുക്കുമ്പോൾ സ്ത്രീ എന്ന പദം സ്ത്രീലിംഗമാണെന്നു് അടയാളപ്പെടുത്തണം.

മറ്റൊരു കാര്യം പദച്ഛേദത്തെപ്പറ്റിയാണു്. ഇതിന്റെ ഉപയോഗം പലർക്കും വ്യക്തമായിട്ടില്ലാത്തതിനു് ഒരു കാരണം ആ സംജ്ഞയാണെന്നു തോന്നുന്നു. പദച്ഛേദം കൊണ്ടുദ്ദേശിക്കുന്നതു് മൂലപദം അടയാളപ്പെടുത്തലാണു്. അഥവാ, ഏതു പദത്തിൽ നിന്നാണീപദം അല്ലെങ്കിൽ ഏതൊക്കെ പദങ്ങളുടെ സംയോജനത്താലാണീ പദം ഉണ്ടായി വന്നതെന്നു് പറയാനാണു് ആ സ്ഥലം ഉപയോഗപ്പെടുത്തേണ്ടതു്. ഒന്നിലധികം പദങ്ങളുണ്ടാകുമ� ��ന്നതു കൊണ്ടാണതിനു് പദച്ഛേദം എന്നു പേർ കൊടുത്തിരിക്കുന്നതു്.

ഒരു മറുഭാഷാ പദത്തിൽ നിന്നുമാണു് ആ പദം ഉണ്ടായി വന്നതെങ്കിൽ ആ പദം പദച്ഛേദത്തിൽ കൊടുക്കുന്നതിനോടൊപ്പം തന്നെ ഏതു ഭാഷയിൽ നിന്നും വന്നതാണതെന്നു് ഉല്പത്തി എന്ന സ്ഥലത്തു് അടയാളപ്പെടുത്തുക.

ഉദാഹരണമായി ടക്കു് എന്ന വാക്കും കാക്ക എന്ന വാക്കും നോക്കുക.

സ്നേഹപൂർവ്വം
സജിതു്

Monday, June 2, 2008

തിരുത്തലുകൾ‍

പ്രിയമുള്ളവരേ,
തിരുത്തുന്നവർ‍ അനുപാതത്തിൽ‍ വളരെ കുറവായതു കൊണ്ടാണു് പലപ്പോഴും നിങ്ങൾ‍ ചേർ‍ക്കുന്ന പദങ്ങൾ‍ പ്രദർ‍ശിപ്പിച്ചു തുടങ്ങാൻ വൈകുന്നതു്. ദയവായി ക്ഷമിക്കുമല്ലോ.

പദങ്ങളുടെ പട്ടികയിൽ‍ തിരുത്തിയ ആളിന്റെ പേരാണു് വരുന്നതു് എന്നതു് ശ്രദ്ധയിൽ‍ പെട്ടിട്ടുണ്ടു് അതു ഉടനെ മാറ്റുന്നതായിരിക്കും

സ്നേഹപൂർ‍വ്വം
സജിതു്