Wednesday, June 4, 2008

എതിർപദവും മറ്റു ചില കാര്യങ്ങളും

കൂട്ടരേ
വിപരീത പദവും എതിർലിംഗവും കൊടുക്കുവാനുള്ള സൌകര്യം ചെയ്തിരിക്കുന്നതു് കണ്ടു കാണുമല്ലോ. എതിർ ലിംഗപദം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ഏതു പദത്തിനാണോ ( അർത്ഥത്തിനാണോ) എതിർലിംഗം കൊടുക്കുന്നതു് അതിന്റെ ലിംഗം വ്യക്തമാക്കിയിരിക്കണമെന്നതാണു്.

അഥവാ, സ്ത്രീ എന്ന പദത്തിനുള്ള എതിർലിംഗം പുരുഷൻ എന്നു കൊടുക്കുമ്പോൾ സ്ത്രീ എന്ന പദം സ്ത്രീലിംഗമാണെന്നു് അടയാളപ്പെടുത്തണം.

മറ്റൊരു കാര്യം പദച്ഛേദത്തെപ്പറ്റിയാണു്. ഇതിന്റെ ഉപയോഗം പലർക്കും വ്യക്തമായിട്ടില്ലാത്തതിനു് ഒരു കാരണം ആ സംജ്ഞയാണെന്നു തോന്നുന്നു. പദച്ഛേദം കൊണ്ടുദ്ദേശിക്കുന്നതു് മൂലപദം അടയാളപ്പെടുത്തലാണു്. അഥവാ, ഏതു പദത്തിൽ നിന്നാണീപദം അല്ലെങ്കിൽ ഏതൊക്കെ പദങ്ങളുടെ സംയോജനത്താലാണീ പദം ഉണ്ടായി വന്നതെന്നു് പറയാനാണു് ആ സ്ഥലം ഉപയോഗപ്പെടുത്തേണ്ടതു്. ഒന്നിലധികം പദങ്ങളുണ്ടാകുമ� ��ന്നതു കൊണ്ടാണതിനു് പദച്ഛേദം എന്നു പേർ കൊടുത്തിരിക്കുന്നതു്.

ഒരു മറുഭാഷാ പദത്തിൽ നിന്നുമാണു് ആ പദം ഉണ്ടായി വന്നതെങ്കിൽ ആ പദം പദച്ഛേദത്തിൽ കൊടുക്കുന്നതിനോടൊപ്പം തന്നെ ഏതു ഭാഷയിൽ നിന്നും വന്നതാണതെന്നു് ഉല്പത്തി എന്ന സ്ഥലത്തു് അടയാളപ്പെടുത്തുക.

ഉദാഹരണമായി ടക്കു് എന്ന വാക്കും കാക്ക എന്ന വാക്കും നോക്കുക.

സ്നേഹപൂർവ്വം
സജിതു്

No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ദയവായി ഇവിടെ രേഖപ്പെടുത്തുക.
(smiley മാത്രമുള്ള comment അനുവദിക്കുന്നതല്ല)