Tuesday, May 27, 2008

ചില അറിയിപ്പുകൾ

പ്രിയസുഹൃത്തേ,
ഒരു സമ്പൂർണ്ണ മലയാള ഭാഷാനിഘണ്ടുവിന്റെ നിര്‍മ്മാണം ആരംഭിച്ച വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. മലയാളഭാഷാനിഘണ്ടുവിൽ നിന്നും ആദ്യമായി അയക്കുന്ന സന്ദേശമാണു് ഇത്. ഭാവിയിൽ ഇതുപോലുള്ള സന്ദേശങ്ങൾ അത്യാവശ്യത്തിനു മാത്രമായിരിക്കും എന്നു് ഓർമ്മപ്പെടുത്തട്ടെ. ഈ പദ്ധതിയെ നിങ്ങളിൽ പലരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. പലരും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ആ സഹകരണ ങ്ങള്‍ക്ക് ആദ്യമായി ഞാൻ നന്ദി പറയുന്നു.

നിങ്ങൾ അംഗമായതിനു് ശേഷം സൈറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് വിവരിക്കാൻ കൂടിയാണു് ഈ സന്ദേശം.

1) ഇതുപോലുള്ള സന്ദേശങ്ങൾ ഭാവിയിൽ ലഭിക്കാതിരിക്കാൻ നിങ്ങൾക്ക് അംഗങ്ങൾ എന്ന താൾ സന്ദർശിച്ച ശേഷം e-mail സന്ദേശങ്ങൾ ക്രമീകരിക്കാം.

2) വാക്കുകളും അർത്ഥങ്ങളും XML ആയി പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ പേജ് കൈകാര്യം ചെയ്യാനും ആവശ്യമുള്ളപക്ഷം പ്രദര്‍ശിപ്പിക്കാനുമുള്ള സൌകര്യം തിരുത്തുന്നവര്‍ക്കുണ്ടായിരിക്കും.

3) കൂട്ടിച്ചേര്‍ത്ത ശബ്ദങ്ങളുടെ അര്‍ത്ഥം 'പുതിയപദങ്ങള്‍' എന്ന താളില്‍ കാണാവുന്നതാണ്. ഏതര്‍ത്ഥമാണ് അംഗീകരിക്കേണ്ടത് എന്ന കാര്യത്തില്‍ തിരുത്തുന്നവര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്.

4) ഈ ആവശ്യത്തിലേയ്ക്കായി പുതിയ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. തിരുത്തുന്നവർക്ക് നിഘണ്ടുവിൽ നിന്നും ആവശ്യമുള്ള സന്ദേശങ്ങൾ അയക്കാം. ഈ സന്ദേശങ്ങൾ ml-d.blogspot.com എന്ന blogൽ പ്രത്യക്ഷപ്പെടും.

5) തിരുത്തുന്നവര്‍ക്ക് പര്യായങ്ങള്‍ തിരഞ്ഞെടുക്കാനും ചിത്രങ്ങള്‍ ചേര്‍ക്കാനും സൌകര്യമുണ്ടായിരിക്കും.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

ആദരവോടെ:

നിഷാദ് കൈപ്പള്ളി

No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ദയവായി ഇവിടെ രേഖപ്പെടുത്തുക.
(smiley മാത്രമുള്ള comment അനുവദിക്കുന്നതല്ല)