Saturday, May 31, 2008

ഇനി തുടരാം

പ്രിയമുള്ളവരേ, സംവൃത-വിവൃത ഉകാരങ്ങളെ ഏകോപിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. (അരിക്‌ എന്നു തെരഞ്ഞാല്‍ അരികു് കിട്ടുന്ന സംവിധാനം ഉണ്ടാക്കിയിരിക്കുന്നു എന്നര്‍ത്ഥം) ഇതോടു കൂടി പ്രധാനമായും വേണ്ട എല്ലാ വിശദാംശങ്ങളും ഉള്‍പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെന്നു കാണുന്നവര്‍ ദയവായി‍ അതു് അറിയിക്കുക. ഉണ്ടാക്കി വരുന്ന മാറ്റങ്ങള്‍ എവ്വിധത്തിലാണു പ്രതിഫലിക്കുന്നതെന്നറിയാത്തതിനാല്‍ പലരോടും തല്‍ക്കാലം എന്റ്രി ചെയ്യേണ്ട എന്നു പറഞ്ഞിരുന്നു. ആ വിലക്കു് എടുത്തു കളഞ്ഞതായി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എല്ലാ സന്മനസ്സുകളും നിഘണ്ടുവിലേക്കു് വിവരങ്ങള്‍ ചേര്‍ത്തു തുടങ്ങണമെന്നു് അഭ്യര്‍ത്ഥിക്കുന്നു നാ‍മം ക്രിയ എന്നീ തരങ്ങള്‍ കണിശമായും രേഖപ്പെടുത്തേണ്ടതാണെന്നു് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. സ്നേഹം

No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ദയവായി ഇവിടെ രേഖപ്പെടുത്തുക.
(smiley മാത്രമുള്ള comment അനുവദിക്കുന്നതല്ല)